Jun 29, 2025

"നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടി"; അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തി യുവാവിൻ്റെ വെളിപ്പെടുത്തൽ


തൃശൂര്‍ പുതുക്കാട് വെള്ളികുളങ്ങരയില്‍ നവജാത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സംഭവത്തില്‍ യുവാവിനേയും യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആമ്പല്ലൂർ സ്വദേശി അഭിൻ്റേതാണ് വെളിപ്പെടുത്തിയത്.

രണ്ട് കുട്ടികളുടേയും അസ്ഥികള്‍ എടുത്ത് സൂക്ഷിച്ചതായും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഇരുപത്തിയൊന്ന് വയസുള്ള യുവതിയും ഇരുപത്തിയാറ് വയസുള്ള യുവാവും പൊലീസിന്റെ കസ്റ്റഡിയിലാണ്. വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. വെള്ളിക്കുളങ്ങര സ്വദേശി അനീഷയാണ് കസ്റ്റഡിയിലുള്ളത്.

അവിവാഹിതരായ യുവാവും യുവതിയും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം. ഇതിനിടയില്‍ ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഈ കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. 2021 ലാണ് ആദ്യത്തെ കുഞ്ഞിനെ കൊന്നത്. മൃതദേഹം യുവതിയുടെ വീട്ടിലാണ് മറവ് ചെയ്തെന്നാണ് വെളിപ്പെടുത്തൽ. 2024 ൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ യുവാവിൻ്റെ വീട്ടിലുമാണ് കുഴിച്ചുമൂടിയത്. ആദ്യത്തെ കുഞ്ഞ് വീട്ടിലെ ശുചിമുറിയിലും രണ്ടാമത്തെ കുഞ്ഞ് വീട്ടിലെ മുറിയിലുമാണ് ജനിച്ചത്. പ്രസവശേഷം കുഞ്ഞിൻറെ മൃതദേഹം സ്കൂട്ടറിൽ അനീഷ ഭവിന്‍റെ വീട്ടിലെത്തിച്ചു

ഇതിനിടയില്‍ ആഭിചാരക്രിയകള്‍ അടക്കം നടന്നതായും സൂചനകളുണ്ട്. അസ്ഥികൾ അടങ്ങിയ കുടവുമായിട്ടാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only