കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് ആരംഭിച്ചു പത്തുവർഷങ്ങൾ പൂർത്തീകരിച്ചതിന്റെ ഓർമ്മയ്ക്കായി *ഡെക്കാ വൈബ്സ് 2024-* എന്ന പേരിൽ ടിൻ ജൂബിലി സ്മരണിക പുറത്തിറക്കി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി സ്മരണിക ഏവർക്കുമായി പ്രകാശനം ചെയ്തു. തിരുവമ്പാടി അൽഫോൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ്, മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികമായ സിസ്റ്റർ സുധർമ്മ എസ് ഐ സി, സീനിയർ വിദ്യാർത്ഥി ക്രിസ്റ്റീന വിജോയ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളുടെ സർഗ്ഗവാസന ഉയർത്തി കാണിക്കുന്ന മികച്ച രചനകളും, ചിത്രങ്ങളും, അനുഭവങ്ങളും, അഭിപ്രായങ്ങളും, ഹയർസെക്കൻഡറിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും, കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ സ്കൂളിനുണ്ടായ സുവർണ്ണ നേട്ടങ്ങളെയും വിളിച്ചോതുന്ന വാർത്തകളും വിശേഷങ്ങളും ചിത്രങ്ങളുമുൾക്കൊള്ളുന്നതാണ് പ്രസ്തുത സുവനീർ.
ചീഫ് എഡിറ്റർ റാണി ആൻ ജോൺസൺ, അധ്യാപകരായ സി. സുധർമ്മ എസ്.ഐ.സി, റോഷൻ ചാക്കോ, ജിൻസ് ജോസ്, സീമ സി ആർ, രാജി ജോസഫ്, വിദ്യാർത്ഥികളായ അമേയ വിനീഷ്, ആൻ മരിയ കെ ബൈജു, ഹന്ന ബാബു, റിയ
സ്കറിയ എന്നിവരാണ് സ്മരണികയുടെ പിന്നണിയിൽ പ്രവർത്തിച്ചത്. കുറഞ്ഞ സമയത്തെ കൂട്ടായ പ്രവർത്തനത്തിലൂടെ ഏറെ ഗംഭീരമായ സ്മരണിക പുറത്തിറക്കുവാൻ എഡിറ്റോറിയൽ ബോർഡിന് സാധിച്ചു.
സ്മരണികയുടെ വിജയത്തിനായി സഹകരിച്ച, പിന്തുണച്ച, പ്രോത്സാഹനം നൽകിയ,
ഏവരെയും നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു.
Post a Comment