പുല്ലൂരാംപാറ : തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാംകയത്ത് കഴിഞ്ഞദിവസം കൃഷിയിടത്തിൽ കാട്ടാൻ ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. മണിക്കൊമ്പിൽ ജോസുകുട്ടി, പുളിയാനിപ്പുഴയിൽ മോഹനൻ, കണ്ണന്താനത്ത് സജി ഇവരുടെ കവുങ്ങ്, ജാതി, വാഴ, കൊക്കോ എന്നിവ നശിപ്പിച്ചത്.
ജനങ്ങൾ തിങ്ങിപ്പാറക്കുന്ന ഈ മേഖലയിൽ കാട്ടാന ശല്യത്തിൽ പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ പകച്ചു നിൽക്കുകയാണ് ഈ പ്രദേശവാസികൾ. കാട്ടാനക്കും കാട്ടുപന്നിക്കും പുറമേ കുരങ്ങും വ്യാപകമായി കൃഷി നശിപ്പിച്ച തോടുകൂടി എന്തു ചെയ്യണമെന്ന് അറിയാതെ കർഷകർ വലയുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ആറരയോട് കൂടി കൂട്ടമായിട്ട് ഇറങ്ങിയ കാട്ടാന പ്രദേശത്ത് നാശം വിതച്ചത്. താമരശ്ശേരി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ സ്ഥലം സന്ദർശിച്ചു.
വനാതിർത്തിയിൽ ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളില്ലാത്ത തിനാലാണ് കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പതിവായി കാട്ടാനകളെത്തുന്ന ഭാഗത്തു കിടങ്ങുകളും ഫെൻസിങ്ങും മറ്റും സ്ഥാപിച്ചാൽ കാട്ടാനകളെ പ്രതിരോധിക്കാനാകും. എന്നാൽ, നടപടികളൊന്നും സ്വീകരിക്കാതെ വനംവകുപ്പ് അധികൃതർ അലംഭാവം കാണിക്കുകയാണ്. കാട്ടാനകൾ നാട്ടിലിറങ്ങുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാശ്വത പരിഹാരം കാണാമെന്ന് ഉറപ്പു നൽകി മടങ്ങും. പിന്നീട് തിരിഞ്ഞുനോക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
Post a Comment