ചുണ്ടത്തുംപൊയിൽ:ചുണ്ടത്തുപൊയിൽ ഗവൺമെൻറ് യുപി സ്കൂളിൽ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതി ദിനം ആചരിച്ചു.അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ അജിത് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി.വിദ്യാർത്ഥി പ്രതിനിധി സ്റ്റെഫി ജോളി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി."ചങ്ങാതി ക്കൊരുതൈ" എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ കൈമാറി. പിടിഎ പ്രസിഡൻറ് ശ്രീ മുജീബ് റഹ്മാൻ എസ് ആർ ജി കൺവീനർമാരായ സിബി ജോൺ, സുരേഷ് ബാബു, ബിജലി, രാജു,സിനി കൊട്ടാരത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
Post a Comment