Jun 10, 2025

അങ്കണവാടി കുരുന്നുകൾക്ക് പ്രവേശന സമ്മാനവുമായി കാരമൂല വാർഡ് കോണ്ഗ്രസ് കമ്മിറ്റി

.
കാരമൂല: അങ്കണവാടി കുരുന്നുകൾക്ക് പ്രവേശന സമ്മാനവുമായി കാരമൂല വാർഡ് കോണ്ഗ്രസ് കമ്മിറ്റി 

സ്കൂളുകൾക്കൊപ്പം അങ്കണവാടി യിലും പുതിയ കുട്ടികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് ഉണർവേകാൻ കാരമൂലയിലെയും  കൽപ്പൂരിലെയും   അങ്കണവാടിയിലെ എല്ലാ കുട്ടികൾക്കും വർണ്ണ കുടകളും സ്ലേറ്റും നൽകി കാരമൂലയിലെ കോണ്ഗ്രസ്സ് പ്രവർത്തകർ വരവേറ്റു. നാട്ടിലെ പ്ലേ സ്കൂളുകളിൽ ഇന്ന് കുട്ടികൾ കടന്നുവരുന്നത് കുറവായി വരുന്ന സാഹചര്യത്തിലാണ് മാതാപിതാക്കൾക്ക് ഉണർവേകാൻ ഈ ദൗത്യം ഏറ്റെടുത്തതെന്ന് ചടങ്ങ് അധ്യക്ഷൻ വഹിച്ചു സംസാരിച്ച കോൺഗ്രസ് വാർഡ് പ്രസിഡണ്ട് മുസീർ പട്ടാംകുന്നൻ പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് സ്റ്റാ.കമ്മിറ്റി ചെ.പേഴ്സൺ ആയ വാ. മെമ്പർ ശ്രീമതി. ശാന്ത ദേവി വിതരണ-ഉദ്ഘാടനം നിർവഹിച്ചു, മണ്ഡലം വൈസ് പ്രസിഡണ്ട് പി പ്രേമ ദാസൻ, ബൂത്ത് പ്രസിഡണ്ട് ഹബീബ് ചേപാലി, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം മജീദ് വി സി, യൂ. കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിയാസ് കൽപ്പൂര്, മനാഫ് ഒരുവിങ്ങൾ, ഉസ്മാൻ കുറാമ്പ്ര,ഷിനാസ്, രവീന്ദ്രൻ മാസ്റ്റർ, ചട്ടി കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. അങ്കണവാടി ടീച്ചർമാരായ ശ്രീമതി ജയശ്രീ, ശ്രീലത എന്നിവർ ഇതുപോലുള്ള എന്തു സാമൂഹിക വിഷയങ്ങളിലും കൂടെനിൽക്കുന്നതിനും ഈ സഹകരണത്തിനും നന്ദി അറിയിച്ചു സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only