Jun 27, 2025

കൊടകരയില്‍ പഴയ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം


ത്യശൂര്‍ : കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രുപേല്‍(21) അടക്കം മൂന്ന് പേരാണ് മരിച്ചത്. 12 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ബീമിന്റെ അടിയില്‍ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം

ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് തകര്‍ന്ന് വീണത്.കെട്ടിടത്തിന് 40വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒന്‍പത് പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ജോലിക്ക് പോകാനിരിക്കെയാണ് അപകടം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only