Jun 23, 2025

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കണ്ണോത്ത്: അനുദിനം വർദ്ധിച്ചുവരുന്ന നേത്ര സംബന്ധമായ പ്രേശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി *സെന്റ് ആന്റണീസ് ഹൈസ്കൂളും* *ഈങ്ങാപ്പുഴ ഐ-ട്രസ്റ്റ് ഡിവൈൻ കണ്ണുശുപത്രിയും* സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
 വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിൽ കാണുന്ന നേത്ര സംബന്ധമായ പ്രാഥമിക പ്രശ്നങ്ങൾ തിരിച്ചറിയുക, ചികിത്സ ആവശ്യമുള്ളവർക്ക് വിധക്ത  ചികിത്സ ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഭാഗമായി കണ്ണിന്റെ ആരോഗ്യം സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പരിശോധനയിൽ സജീവമായി പങ്കെടുത്തു.

ക്യാമ്പ് വിജയകരമായി നടത്താൻ സഹകരിച്ച ഐ-ട്രസ്റ്റ് ഡിവൈൻ കണ്ണ് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ കൺവീനർ *ശ്രീ.രാജേഷ് മാത്യു* നന്ദി അറിയിച്ചു.പ്രധാനാധ്യാപകൻ *ശ്രീ.റോഷിൻ മാത്യു* ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only