കോടഞ്ചേരി:വലിയകൊല്ലി ജയ കേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി ലഭിച്ച വലിയ കൊല്ലി സെന്റ് അൽഫോൻസാ പള്ളി വികാരിയും തിരുവമ്പാടി അൽഫോൻസാ കോളേജ് അധ്യാപകനുമായ ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരയെയും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഡോണ ഫിയാൻസ്, റൂഹുമ പി.ആർ,ബേസിൽ തമ്പി എന്നിവരെയും, എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ അലോന എലിസബത്തിനെയും ഉപഹാരം നൽകി ആദരിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഫാ. ജിയോ പുതുശ്ശേരിപുത്തൻപുര മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. എട്ടാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ, ഒമ്പതാം വാർഡ് മെമ്പർ ചാൾസ് തയ്യിൽ, ജെയിംസ് അഴകത്ത്, ആഗസ്തി പല്ലാട്ട്, സണ്ണി പുറപ്പുഴയിൽ, സിജോ മാളിയേക്കൽ, സജി ചെല്ലങ്കോട്ട്, ബെന്നി കുളങ്ങരത്തൊട്ടി, ഷെർലി നെല്ലിക്കയത്ത്, ഷിജി കട്ടക്കാമേപ്പുറത്ത്, അനു മണിമല എന്നിവർ പ്രസംഗിച്ചു.
Post a Comment