Jun 26, 2025

ലഹരി വിരുദ്ധ ദിനത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികൾ ജന്മനാടിനെ ഉണർത്തി.


കോടഞ്ചേരി :
2025 ജൂൺ 26: ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി, കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികൾ സമൂഹത്തില്‍ ലഹരിക്കെതിരെ ശക്തമായ സന്ദേശമുയര്‍ത്തി. സ്‌കൂളിന് സമീപമുള്ള അങ്ങാടിയില്‍ പോസ്റ്ററുകളും ബോധവല്‍ക്കരണ 'സന്ദേശവുമായി, കുട്ടികള്‍ കടകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങി ലഹരിക്കെതിരായ പ്രതിരോധത്തിന്റെ മുഴക്കമുയർത്തി.

പൊതുജനങ്ങളിൽ ലഹരിയുടെ ഭീകരതയെ കുറിച്ച് ബോധവൽക്കരണം നടത്തി. “ലഹരി ഒരു ദുരന്തം ആകുന്നതിനു മുൻപേ നമുക്ക് അതിനെ തോൽപ്പിക്കാം” എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികൾ അങ്ങാടിയിലേക്കും പൊതു ഇടങ്ങളിലേക്കും ഇറങ്ങിയത്.

പുതുതലമുറയെ ലഹരിയുടെ പിടിയിലാക്കുന്ന അപകടത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തിയ ഈ പ്രവർത്തനം നാട്ടിലെ ജനങ്ങളും വ്യാപാരികളും സ്വാഗതം ചെയ്തു.. കടകളിൽ വിദ്യാര്‍ഥികൾ ലഹരിക്കെതിരെയുളള പോസ്റ്ററുകൾ ഒട്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞാ വാക്യങ്ങൾ പകർന്നു നൽകുകയും ചെയ്തു.

സ്കൂൾ പ്രധാനാധ്യാപകന്‍ ശ്രീ.റോഷിൻ മാത്യുവും മറ്റ് അധ്യാപകരും ലഹരി വിരുദ്ധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ ദിനം വിദ്യാർത്ഥികളിലും പൊതു സമൂഹത്തിലും പുതിയൊരു സാമൂഹിക ബോധം സൃഷ്ടിക്കാൻ സഹായിച്ചു.

"ലഹരി വിരുദ്ധ ക്യാമ്പസ് ആരോഗ്യമുള്ള സമൂഹം" അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only