Jun 26, 2025

ലോകലഹരി വിരുദ്ധ ദിനം ആചരിച്ചു


മരഞ്ചാട്ടി : ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചുകൊണ്ട് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടത്തി. സ്കൂൾ പ്രഥമാധ്യാപിക സീന റോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് താമരശ്ശേരി സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. മനോജ് പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.ശ്രീമതി ഷിബിൽ ജോസ്, മാസ്റ്റർ ജെസ്‌വിൻ ജോബി, കുമാരി നിഹാര സുരേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം, ഡി.സി.എൽ കിക്കൗട്ട് തീം സോങ്, ബോധവത്കരണ റാലി, ലഹരി വിരുദ്ധ കവിത, ഞാനും എന്റെ ലഹരിയും എന്ന പേരിൽ ലഹരിമര നിർമാണം, സുംബ ഡാൻസ്, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only