Jun 13, 2025

എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്ക് ആദരവും പഠനോപകരണങ്ങളും വിതരണം ചെയ്തു

 
മുക്കം:കാരശേരി പഞ്ചായത്തിലെ നെല്ലിക്കാ പറമ്പ്  പതിമൂന്നാം വാർഡ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം  എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദന ചടങ്ങ് സംഘടിപ്പിച്ചു   വിജയികളായ 26 വിദ്യാർത്ഥി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മൊമൻ്റോയും വിതരണം ചെയ്തു.  കാരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര  ഉദ്ഘാടനം ചെയ്തു,  കാരശ്ശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു,വാർഡ് പ്രസിഡണ്ട് ബാബു തോണ്ടയിൽ,സലീം വലിയ പറമ്പ്,മൊയ്തീൻകാരി,
വാസു തോണ്ടയിൽ,എൻ.കെ  ബഷീർ,എൻ.പി  നാസർ,നാസർ കല്ലട, എം.പി   അസൈൻ,അമീൻ വലിയ പറമ്പ്, ലുക്മാൻ  എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only