കോടഞ്ചേരി: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ നിഖ്യ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികാഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനം മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മലബാര്‍ ഭദ്രാസനം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ പക്കോമിയോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
യാക്കോബായ സുറിയാനി സഭ പെരുമ്പാവൂര്‍ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അഫ്രേം, കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ആന്റണി തറേക്കടവില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Post a Comment