Jul 15, 2025

ശരദിന്ദു 2025 ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം *ശരദിന്ദു 2025* അധ്യാപകനും നാടക പ്രവർത്തകനുമായ ഡോ. പ്രമോദ് സമീർ നിർവ്വഹിച്ചു.

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക, ,കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നപദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.

സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ  അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്, പി ടി എ പ്രസിഡന്റ്‌ റോക്കച്ചൻ പുതിയേടത്ത്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ , വിദ്യാർത്ഥി പ്രതിനിധി ജെസ്ന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആശയ സമ്പുഷ്ടമായ വാക്കുകളിലൂടെയും പാട്ടുകളിലൂടെയും കഥകളിലൂടെയും കുറഞ്ഞ സമയം കൊണ്ട് കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ ഉദ്ഘാടകൻ ഡോ. പ്രമോദ് സമീറിന് കഴിഞ്ഞു. വിദ്യാരംഗം കൺവീനർ സിന്ധു ജോസഫ് ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും ഗാ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only