താമരശ്ശേരി: മലയോര മേഖലയിൽ രൂക്ഷമായിരിക്കുന്ന വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണുവാൻ സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തി ലും കാര്യക്ഷമമായ നടപടികൾ ഉണ്ടാകണമെന്ന് താമരശേരി രൂപത പാസ്റ്ററൽ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഒട്ടേറെ ആളുകൾ മരിക്കു കയും നൂറുകണക്കിനാളുകൾ ക്ക് പരിക്കേൽക്കുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്ത സംഭവങ്ങളെ നിസാരവ ൽക്കരിക്കുന്ന അധികൃതരുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു.
നിർബാധമായി വിഹരിക്കുന്ന വന്യമൃഗങ്ങൾ മലയോരമേഖലയിലെ കർഷകരുടെ ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത്, വന്യ മൃഗങ്ങളെ ഉപയോഗിച്ച് മനുഷ്യരെ കുടിയി റക്കാനുള്ള അപ്രഖ്യാപിത നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. വന്യമൃഗശല്യം കാരണം മലയോര മേഖലയിൽ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിയമങ്ങൾ അനുസരിച്ച് വന്യമൃഗ ആക്രമണത്തിൽ ഒരാ ൾ കൊല്ലപ്പെട്ടാൽ 25 ലക്ഷംവരെ നഷ്ടപരിഹാരം നൽകാൻ സാധിക്കും എന്നിരിക്കെ മരിച്ച ആളുടെ മൃതദേഹം വച്ച് സമരം ചെയ്യു മ്പോൾ പത്തുലക്ഷം രൂപ പ്രഖ്യാപിച്ച് ഉത്തരവാദിത്വം ഒഴിയുന്ന സർക്കാർ നിലപാട് പ്രതിഷേധാ ർഹമാണ്.
വന്യമൃഗശല്യം കൊണ്ട് കാർഷികമേഖലയിൽ ഉണ്ടായ നഷ്ടം
വിലയിരുത്തുന്നതിന് ഒരു കമ്മീഷനെ വയ്ക്കുകയും ഇതിന്റെ ഭവിഷ്യത്തുകൾ വിലയിരുത്തുകയും വേണം.
അമിതമായി പെറ്റുപെരുകുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള ജീവികളെ നിശ്ചിത കാലത്തേക്ക് കൊല്ലുന്നതിനും അതിന്റെ മാംസം ഫലപ്രദമായി ഉപയോഗിക്കുന്നതിനും തീരുമാനം എടു ക്കണമെന്നും യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. താമരശേരി രൂപ തയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിലിന്റെ നാലാം സമ്മേളനം രൂപതാ ഭവനിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. മലബാർ കുടിയേറ്റ ശതാബ്ദി ചരിത്രവും പ്രാധാന്യവും എന്ന വിഷയ ത്തിൽ ഫാ. ഡോ. മാത്യു കൊച്ചാടംപള്ളിയിൽ ക്ലാസെടുത്തു. രൂപതാ വികാരി ജനറാൾ മോ ൺ. ഏബ്രഹാം വയലിൽ, രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട്, പാസ്റ്ററൽ കൗൺസി ൽ സെക്രട്ടറി ബെന്നി ലൂക്കോസ്, അഡ്വ. ബീന ജോസ്, തോമസ് വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment