
തിരുവമ്പാടി : ഛത്തീസ്ഗഡിൽ ശുശ്രൂഷ ചെയ്ത സന്യാസിനികളെ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിൽ അടച്ച സംഭവത്തിൽ തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ച് റാലിയും പൊതുസമ്മേളനവും നടത്തി. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം ആയിട്ടാണ് മത തീവ്രവാദികൾ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് മലയാളികളായ രണ്ട് സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത് എന്ന് പ്രതിഷേയോഗം അഭിപ്രായപ്പെട്ടു. ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സിസ്റ്റേഴ്സിൻ്റെ പേരിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കുന്നത് മനുഷ്യത്വ ഹീനമായ നടപടി ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. അനീതിപരമായ ഇത്തരം നടപടികളെ തിരുത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയും സന്യാസിനികൾക്ക് നീതി ഉറപ്പാക്കുവാൻ ഇന്ത്യൻ ഭരണകൂടം ഇടപെടുകയും വേണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ചർച്ച് അസിസ്റ്റൻ്റ് വികാരി ഫാ.ജേക്കബ് തിട്ടയിൽ ഓർമിപ്പിച്ചു. നൂറുകണക്കിന് വിശ്വാസികൾ പ്രതിഷേധ ജ്വാലയിൽ കണ്ണികളായി ബസ് സ്റ്റാൻഡിൽ ചേർന്ന് സമാപന സമ്മേളനത്തിൽ പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റി ബൈജു കുന്നുംപുറത്ത്, പ്രോലൈഫ് രൂപത പ്രസിഡണ്ട് സജീവ് പുരയിടത്തിൽ, ട്രസ്റ്റിമാരായ ജോൺസൺ പുളിവേലിൽ, ലിതിൻ മുതുകാട്ട്പറമ്പിൽ, സിബി വെട്ടിക്കാട്ട്, വിവിധ സംഘടന പ്രതിനിധികളായ പ്രിൻസ് തിനംപറമ്പിൽ, വത്സമ്മ കൊട്ടാരം, ജോസഫ് പുലക്കുടി രാജൻ ചെമ്പകം, ടോമി ചക്കിട്ടമുറി, ജോസഫ് മുട്ടത്ത്,സണ്ണി പുതുപ്പറമ്പിൽ, ഡോൺ ജോബി എന്നിവർ പ്രസംഗിച്ചു
Post a Comment