കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിയം യൂണിറ്റ് വിജയ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏരിയ മീറ്റിംങ്ങും ലഹരി വിരുദ്ധ സെമിനാറും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണി ത്തോട്ടം അധ്യക്ഷത വഹിച്ചു .കോഡിനേറ്റർ എം എം ഐസ്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.
വേളംകോട് സ്കൂൾ അധ്യാപിക സിസ്റ്റർ. കീർത്തന ,വാർഡ് മെമ്പർമാരായ റോസമ്മ കയത്തിങ്കൽ,
സൂസൻ വർഗീസ്, ഡോ. ഷൈജു ഏലിയാസ്, ലിജി സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു .യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തുപാറ സ്വാഗതവും ചന്ദ്രൻ കണിയാംപറമ്പിൽ നന്ദിയും അർപ്പിച്ചു. ത്രേസ്യാമ്മ റോയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ലിന്റോ വെള്ളാച്ചാലിൽ, യുസി മോൻ കാരി ക്കുഴി,ബിനു നിരപ്പേൽ. എന്നിവർ നേതൃത്വം നൽകി.
Post a Comment