Jul 8, 2025

ആന ശല്യം ശാശ്വത പരിഹാരം കാണണം RJD


കൂടരഞ്ഞി :കൂടരഞ്ഞി പഞ്ചായത്തിലെ തേനരുവി ഭാഗത്ത് കാട്ടാനയുടെ ശല്യം സ്ഥിരമായി സാഹചര്യത്തിൽ DFO സന്ദർശിക്കുകയും സ്ഥലത്ത് ആന ഇറങ്ങാതിരിക്കുന്നതിന് ആധുനികതയിലുള്ള ഫെൻസിങ് സ്ഥാപിക്കണമെന്ന് ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തേനരുവിയിൽ ആന വീട്ടുമുറ്റത്തെ ജീപ്പ് മറിച്ചിട്ട് ജീവന് ഭീഷണിയായ ഏറ്റുമാനൂർകാരൻ ജോസുകുട്ടിയുടെ കുടുംബത്തെ ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു.സ്ഥിരമായി ആനയിറങ്ങുന്ന പ്രദേശമായതിനാൽ RRT യുടെ സാന്നിധ്യം മുഴുവൻ സമയവും ഉണ്ടാകണമെന്നുംആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് *11/7/2025* വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് പീടിക പാറയിൽ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.പി എം തോമസ് സർ,വിൽസൺ പുല്ലുവേലിൽ,ജോർജ് മങ്കരയിൽ,മാത്യു വർഗീസ്, തോമസ് പ്ലാക്കാട്ട്,ജിൻസ് ഇടമനശ്ശേരി,ജോസ് കള്ളിപ്പാറ ,അരുൺ മുകേഷ് എന്നിവർ സംഘത്തോടൊപ്പം  പങ്കെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only