കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ട് ഒരു സ്ത്രീ ദാരുണമായി മരിക്കാൻ ഇടയായ സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും
സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും നിലച്ചിട്ടും കാലങ്ങളായിട്ടും നടപടി സ്വീകരിക്കാത്ത ആരോഗ്യവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജോസ് പൈക, ഫ്രാൻസിസ് ചാലിൽ,സജി നിരവത്ത്, ബിജു ഓത്തിക്കൽ, അന്നക്കുട്ടി ദേവസ്യ, റെജി തമ്പി, ഫ്രാൻസിസ് മുണ്ടാട്ടിൽ, ചിന്നാ അശോകൻ, ജോസഫ് ആലവേലി, ബേബി കളപ്പുര,വാസുദേവൻ ഞാറ്റുകാലായിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, ബിബി തിരുമല എന്നിവർ പ്രസംഗിച്ചു.
Post a Comment