Jul 4, 2025

apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം


നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. സർക്കാർ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകൾ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ നിങ്ങൾക്ക് വന്നേക്കാം. ഒരിക്കലും ഇത്തരം  ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ  ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ  ഫോണിൻ്റെ  നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കും. തുടർന്ന്  നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ  വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും.   ശ്രദ്ധിക്കണേ.. !! 

ഓൺലൈൻ സാമ്പത്തികകുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.

#keralapolice

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only