കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും, കോലോത്തും കടവ് ബണ്ട് റോഡും എൽപി സ്കൂൾ പരിസരവും ശുചീകരണ പ്രവർത്തനം നടത്തി.
കോഴിക്കോട് ഡ്രൈവേഴ്സിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ഡ്രൈവേഴ്സ് രക്ഷാധികാരി നിസാം കൂമ്പാറയുടെയും ഏരിയ കൺവീനർ ഗംഗാധരൻ കൂടരഞ്ഞിയുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം.
കോഴിക്കോട് ഡ്രൈവേഴ്സിന്റെ നിരവധി പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി.. നിരവധി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകിയ കോഴിക്കോട് ഡ്രൈവേഴ്സിന്റെ വേറിട്ട ഒരു പ്രവർത്തനമായി ഇന്നത്തെ ശുചീകരണ പ്രവർത്തനം.
യാത്രക്കാർക്കും വാഹനങ്ങൾക്കും അതുപോലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വരുന്ന രോഗികൾക്കും പോകുന്ന വിദ്യാർത്ഥികൾക്കും പ്രയാസമായിരുന്ന കാടു മൂടിയ പ്രദേശമാണ് റോഡിൽ ഇരുവശവും ഇവർ വെട്ടി വൃത്തിയാക്കിയത്..
തുടർന്നും ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ കോഴിക്കോടിന്റെ പല ഭാഗങ്ങളിൽ ചെയ്യാൻ കഴിയുമെന്ന് പ്രവർത്തകർ ഒന്നടങ്കം അറിയിച്ചു..
ഈ പെരുമഴക്കാലത്ത് പ്രതികൂല സാഹചര്യം പോലും നോക്കാതെ ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത കോഴിക്കോട് ഡ്രൈവേഴ്സ് കമ്മിറ്റിക്കും , പ്രവർത്തകർക്കും കുടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നന്ദി അറിയിച്ചു.
Post a Comment