Jul 8, 2025

വനാതിർത്തി ഫെൻസിംഗ് നടപടികൾ വേഗതയിൽ പൂർത്തീകരിക്കണം: കർഷക സംഘം.


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ മുഴുവൻ വനാതിർത്തിയും ഹാംഗിംഗ് ഫെൻസിംഗ് നടത്തുന്നതിന് RKPY പദ്ധതിയിൽ 1.25 കോടി രൂപയുടെ പ്രവർത്തി നടന്നുവരികയാണ്.13.5 KM ദൂരം പ്രവർത്തിയാണ്നടന്നുവരുന്നത്.
പൂവാറൻതോട് വനമേഖയിലാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്.പല വിധ കാരണങ്ങളാൽ പൂർത്തീകരണത്തിന് താമസം നേരിടുന്നത് പരിഹരിച്ച് വേഗതയിലാക്കണം.പീടികപ്പാറ മേഖലയിൽ കോനൂർകണ്ടി മുതൽ കരിമ്പ് വരെ 2 km ദൂരം പഞ്ചായത്തിൻ്റെയും വകുപ്പിൻ്റെയും ഫണ്ട് സംയോജിപ്പിച്ച് ഫെൻസിംഗ് നടത്താൻ തീരുമാനിച്ചുട്ടുണ്ടെങ്കിലും പ്രവർത്തി ആരംഭിച്ചിട്ടില്ല.അടിയന്തിര പ്രാധാനൃത്തോടെ നടപടികൾ വേഗതയിലാക്കി കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ അധികാരികൾ ജാഗ്രതയോടെ ഇടപെടണം.
      കഴിഞ്ഞരാത്രിയിൽ ആനയിറങ്ങി വീടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത പീടികപ്പാറ തേനരുവി ഏറ്റുമാനൂർക്കാരൻ ജോസുകുട്ടിയുടെ സ്ഥലം  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫിനൊപ്പം കർഷകസംഘം ഏരിയാ കമ്മിറ്റിയംഗങ്ങളായ ജെമീഷ് ഇളംതുരുത്തിയിൽ,ജിജി കട്ടക്കയം,കൂമ്പാറ മേഖല പ്രസിഡൻ്റ് ബാബു വരിക്കമാക്കൽ,ഷാജി വാഴപ്പിള്ളി എന്നിവർ സന്ദർശിച്ചു.പ്രസ്തുത കൃഷി ഭൂമിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കറിലധികം വരുന്ന ഭൂമി കാടുകയറി വനത്തിന് സമാനമായ അവസ്ഥയിലാണ് .ഇക്കാര്യത്തിലും അധികാരികളുടെ നടപടിയുണ്ടാകണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only