മുക്കം, : ദിവസേനെ നിരവധി പേർ യാത്ര ചെയ്യുന്ന റോഡിലെ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന കലുങ്ക് പുനർ നിർമ്മിച്ച് നാട്ടുകാർക്കായി തുറന്ന് കൊടുത്തു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറരലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മലംകുന്ന് ഗ്രൗണ്ടിന് സമീപത്തെ കലുങ്ക് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്തിലെ വാർഡ് 9, 10, 11 വാർഡുകളിലെ നിരവധി യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു കലുങ്ക് നിർമ്മാണം.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സുനിത രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗം കെ കൃഷ്ണദാസ്, ഇ പി ബാബു,ഗസീബ് ചാലൂളി, പി പി ശിഹാബ്, അബൂബക്കർ കണ്ണാട്ടുകുഴി,ഷൈനാസ് ചാലൂളി, മുജീബ് കറുത്തേടത്ത്, മോയിൻ മാഷ്, കെടി സെയ്ത്, റഫീഖ് തറയിൽ, റഹൂഫ് കൊളക്കാടൻ, പീതാംബരൻ പാലകാംപൊയിൽ, അഫ്സർ എടലംപാട്ട്, സലാം മലാങ്കുന്ന്, റാഷിദ മലംകുന്ന്, ബേനസീറ മലാങ്കുന്ന്, ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു
Post a Comment