കോടഞ്ചേരി:മലങ്കര സുറിയാനി കത്തോലിക്കാ സഭ, കോഴിക്കോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ മേഖലയിലെ 10 പള്ളികൾ സംയുക്തമായി 72-ാം ധന്യൻ മാർ ഈവാനിയോസ് അനുസ്മരണ പദയാത്ര നടത്തി.
രാവിലെ 8.30 ന് വട്ടൽ കുരിശു പള്ളിയിൽ നിന്നും മൈക്കാവ് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് നടന്ന പദയാത്രക്ക് വൈദികരും സന്യസ്ഥരും അൽമായനേതാക്കളും നേതൃത്വം നൽകി. തുടർന്ന് മേഖലയിലെ എല്ലാ വൈദികരും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. മലപ്പുറം ജില്ല ഡയറ്റ് പ്രിൻസിപ്പൽ ഡോ. ബാബു വർഗീസ് അനുസ്മരണ സന്ദേശം നൽകി. തുടർന്ന് മാതൃവേദി, എം. സി.വൈ.എം, എം. സി.എ, സൺഡേ സ്കൂൾ എന്നീ സംഘടനകൾ വിവിധ അവാർഡുകളും മൊമെന്റോയും വിതരണം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രോട്ടോ വികാരി ഫാ. തോമസ് മണ്ണിത്തോട്ടത്തിൽ,മേഖല പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി
പ്രിൻസ് പുത്തൻകണ്ടത്തിൽ, ഫാ. ജിമ്മി ചെറുപറമ്പിൽ,
ഫാ. സിജോ പന്തപ്പിള്ളിൽ, ഫാ. മാർട്ടിൻ വിലങ്ങുപാറയിൽ,
ഫാ. സിബിൽ പൂവ്വത്തുംകുന്നേൽ
രാജു പുലിയള്ളൂങ്കൽ, ബീന ജോസ്, ബിജു താന്നിക്കാകുഴി,രാജു മതാപ്പാറ വർക്കി വെട്ടുവയലിൽ ജെയ്സൺ ഇരുമ്പായിൽ, ജിഫി ആനിപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Post a Comment