കൂടരഞ്ഞി :ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന അടിസ്ഥാന ഓഫീസുകളിൽ ഒന്നാണ് വില്ലേജ് ഓഫീസുകൾ. ഭരണകൂടത്തിന്റെ ഏറ്റവും അടിത്തട്ടിലെ ഈ പ്രധാനപ്പെട്ട ഓഫീസുകൾക്ക് മികച്ച സേവനം നൽകുന്നതിന് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു. അതിന് വലിയ മാറ്റമാണ് സർക്കാർ ഇടപെടലുകളുടെ ഭാഗമായി വന്നുകൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി മലയോര വില്ലേജ് ആയ കൂടരഞ്ഞി വില്ലേജിൽ ദുരന്തനിവാരണം, തെരഞ്ഞെടുപ്പ് പോ ലുള്ള വിവിധ പ്രവർത്തനങ്ങൾക്ക് പ്രദേശത്ത് എത്തിച്ചേരുന്നതിന് ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിന് സഹാ യകമാകുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം നാളെ ( 2025 ജൂലൈ 2 ബുധനാഴ്‌ച) രാവിലെ 9.30 മണിക്ക് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി.കെ രാജൻ ഓൺലൈനായി നിർവ്വഹിക്കും.
Post a Comment