Jul 6, 2025

കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; വെടിവെച്ച് കൊല്ലണം എന്ന് നാട്ടുകാർ


മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ വനവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചിൽ നടത്തിവരികയായിരിന്നു. കൂട്ടിൽ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്.

മെയ് 15-നാണ് തോട്ടംതൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റിൽവെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നുതുടങ്ങി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യസംഘം തിരച്ചിൽ നടത്തിവരികയായിരുന്നു.

പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ കാണുകയും ചെയ്‌തിരുന്നു. എന്നാൽ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. എന്നാൽ കടുവയെ മറ്റൊരു കാട്ടിലേക്ക് മാറ്റുക എന്നതായിരിക്കും വനംവകുപ്പിന്റെ്റെ തീരുമാനം എന്നാണ് വിവരം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only