കോടഞ്ചേരി: ബഷീർ ദിനാചരണവും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കണ്ണോത്ത് സെന്റ് ആന്റണീസ് എൽപി & യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. ഹെഡ്മാസ്റ്റർ ജിജി എം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയേഡ് ഹെഡ്മാസ്റ്ററും നാടൻ പാട്ട് കലാകാരനുമായ ജോസ് ടി ജി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കുട്ടികളിൽ ധാർമിക മൂല്യങ്ങൾ പകരുന്ന സന്ദേശങ്ങൾ അദ്ദേഹം കൈമാറി. പിടിഎ പ്രസിഡന്റ് ഷനു സാബു ചടങ്ങിന് ആശംസകൾ അറിയിച്ചു. അധ്യാപക പ്രതിനിധികളായ ഷേർളി വി ജെ, സ്മിത്ത് ആന്റണി എന്നിവരും വിദ്യാർത്ഥി പ്രതിനിധിയായ അലീസ അന്ന ഡാരിഷും സംസാരിച്ചു. സ്കൂളിലെ 14 ക്ലബ്ബുകളുടെയും കൺവീനർമാർ പ്രസ്തുത ചടങ്ങിൽ സ്ഥാനമേറ്റെടുത്തു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ബഷീർ ദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും കലാപരിപാടികളും പരിപാടിക്ക് മോടി കൂട്ടി.
Post a Comment