Jul 19, 2025

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു..


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും,ജനറൽ ബോഡി മീറ്റിംഗും നടത്തി.പി ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷനായ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ വിജോയി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പി.ടി.എ ജനറൽ ബോഡി ഉദ്ഘാട കർമ്മം നിർവ്വഹിച്ച് സന്ദേശം നൽകി.കോടഞ്ചേരി പഞ്ചായത്ത് മെമ്പർ വാസുദേവൻ മാസ്റ്റർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ വിജോയി തോമസ് പി.ടി.എ വാർഷിക പ്രവർത്തന റിപ്പോർട്ടും,വാർഷിക വരവ് ചെലവ് കണക്കും(2024-25) അവതരിപ്പിച്ചു.സ്ഥാനമൊഴിയുന്ന പിടിഎ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്തിനെ ചടങ്ങിൽ മെമൻ്റൊ നൽകി ആദരിച്ചു.ഹെഡ്മാസ്റ്റർ ബിനു ജോസ് പുതിയ പി.ടി.എ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ്,സിസ്റ്റർ സാലി സി ജെ എന്നിവർ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപക - അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

2025 - 26 അദ്ധ്യയന വർഷത്തെ 21 എക്സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെടുന്ന പി.ടി.എ ഭാരവാഹികളായി ചാൾസ് തയ്യിൽ(പി.ടി.എ പ്രസിഡൻ്റ്),ജോഷി തോമസ്(വൈസ് പ്രസിഡൻ്റ്),സന്തോഷ് അഗസ്റ്റിൻ(ഓഡിറ്റർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് സ്കൂളിൻ്റെ അച്ചടക്കം,സമഗ്രമായ വികസനം,സമൂഹനന്മ എന്നിവയ്ക്ക് പ്രാധാന്യം നൽകി അക്ഷീണം പ്രവർത്തിക്കുവാൻ ആദ്യ പി.ടി.എ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only