കോടഞ്ചേരി : ശനിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിൽ കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. പുരോഗതിയുടെ നെറുകയിലേക്ക് ഓരോ ദിവസവും കുതിച്ചുയരുന്നു എന്ന് വീമ്പ് പറയുന്ന ഇന്ത്യ യിൽ ന്യൂനപക്ഷ മതമായ ക്രിസ്തുമതത്തോട് കാണിക്കുന്ന അസഹിഷ്ണുത യാണ് ഈ സംഭവത്തിലൂടെ പ്രകടമാകുന്നതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കേന്ദ്ര ഗവൺമെന്റ് ഇതിൽ ഇടപെടണമെന്നും ക്രിസ്ത്യാനികൾക്ക് ശരിയായ നീതി നടപ്പാക്കി കൊടുക്കണമെന്നും അകാരണമായി ജയിലിൽ അടച്ചിരിക്കുന്ന കന്യാസ്ത്രീകളെ ഉടൻതന്നെ മോചിപ്പിക്കണമെന്നും എല്ലാ കേസുകളും പിൻവലിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.വടക്കേ ഇന്ത്യയിലെ സഭയുടെ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വെറിപൂണ്ട മത ഭ്രാന്തൻ മാരുടെ ഇത്തരം നീക്കങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും. വടക്കേ ഇന്ത്യയിലെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പുരോഗതിക്ക് അടിത്തറ പാകിയ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ വിസ്മരിക്കുന്നത് ഭരണാധികാരികൾക്ക് ഭൂഷണം അല്ലെന്നും കത്തോലിക്കാ കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഇന്നലെ ചേർന്ന് യോഗത്തിന് ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കൊ ളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ.ജിയോ കടുകൻ മാക്കിൽ,ബിബിൻ കുന്നത്ത്. ജോജോ പള്ളിക്കാമഠത്തിൽ,ജസ്റ്റിൻ തറപ്പേൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്,ഷിജി അവന്നൂർ, അനീഷ് ചക്കലയിൽ, തങ്കച്ചൻ ആയത്ത് പാടത്ത് എന്നിവർ പ്രസംഗിച്ചു
Post a Comment