മുക്കം:മണാശ്ശേരിയിലെ നവാഗത എഴുത്തുകാരിയായ റീന ഗണേഷിൻ്റെ കവിതാ സമാഹാരം പ്രണയവർണങ്ങളാൽ കോറിയിട്ട ചില്ലു പുസ്തകം പ്രമുഖ നടി മെറീന മൈക്കിൾ കുരിശിങ്കൽ പ്രകാശനം ചെയ്തു. മുക്കം മണാശ്ശേരി എം.എ.എം.ഒ കോളജ് ഗ്ലോബൽ അലും നി അസോസിയേഷൻ്റെ മിലാപ് 25 സംഗമവേദിയിലാണ് പ്രകാശന കർമം നടന്നത്. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാള ഗവേഷണ വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ ആണ് പുസ്തകത്തിൻ്റെ അവതാരിക എഴുതിയത്. അഡ്വ. ബുഷ്റ വളപ്പിൽ പുസ്തക പരിചയം നടത്തി. ശ്രീമതി റീന ഗണേഷ് മറുപടി ഭാഷണം നിർവഹിച്ചു.
ഈ പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ശ്രീമതി കാഞ്ചന കൊറ്റങ്ങൽ സേവാമന്ദിരത്തിൽ വെച്ചു നിർവഹിച്ചു. അമീൻ എം. എ കൊടിയത്തൂർ, സാലീം ജീറോഡ്, മുക്കം മുസ്ലീം ഓർഫനേജ് കമ്മിറ്റി പ്രസിഡണ്ട് വി. മരക്കാർ ഹാജി , എം.എ.എം.ഒ കോളജ് പ്രിൻസിപ്പൽ ഇ.കെ സാജിദ്, അജ്മൽ ഹാദി, ഷംന സന്ദേശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അഡ്വ. മുജീബ് റഹ്മാൻ അധ്യക്ഷനായ ചടങ്ങിൽ അഷ്റഫ് വയലിൽ സ്വാഗതവും നൗഷ ജലീൽ നന്ദിയും ആശംസിച്ചു. .
Post a Comment