ന്യൂ തായ്പേയിൽ വെച്ച് നടന്ന 2025 വേൾഡ് മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇൻഡ്യയ്ക്ക് വേണ്ടി കളിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ കോടഞ്ചേരിക്കാരായ താരങ്ങളെ സ്കൂളിൽ അനുമോദിച്ചു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.വേൾഡ് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ താരങ്ങളായ ടീം ക്യാപ്റ്റൻ - മാനേജർ റോബർട്ട് ജോസഫ് അറയ്ക്കൽ,സന്തോഷ് സെബാസ്റ്റ്യൻ,ലിഷോ അഗസ്റ്റിൻ,മെൽവി മാത്യു എന്നിവരെ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പൊതുയോഗത്തിൽ മെമൻ്റൊ നൽകി ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി ജീന തോമസ് പരിപാടിയിൽ ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപക - അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ് - എൻ എസ് എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Post a Comment