കാരശ്ശേരി ഗ്രാമപഞ്ചായത്ത് വോട്ടർ പട്ടിക പുതുക്കിയതിൽ വ്യാപക ക്രമക്കേട്, നേരത്തെ 18 വാർഡ് ഉണ്ടായിരുന്ന പഞ്ചായത്തിൽ രണ്ടു വാർഡുകൾ കൂട്ടി 20 വാർഡുകളാണ്. 20 വാർഡിന്റെയും അതിർത്തികൾ പ്രകൃതിദത്തമായി ഉണ്ടെങ്കിലും പ്രസ്തുത വാർഡിൽ വരേണ്ട വോട്ടർമാർ മറ്റ് പല വാർഡുകളിലുമായി ചിന്നിച്ചിതറി കിടക്കുകയാണ്, വാർഡുകളുടെ അതിർത്തികുള്ളിൽ വരേണ്ട ആളുകളാണ് ആ ഗ്രാമസഭ അംഗങ്ങൾ, അതുകൊണ്ടുതന്നെ പുനർനിർണിച്ച അതിർത്തിക്കുള്ളിൽഅതാത് പ്രദേശത്തെ വോട്ടർമാർ വരേണ്ടതുണ്ട്,യുഡിഎഫിന്റെ നേതൃത്വംഅവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ചു വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്തിയതാണെന്ന് ഇടതുപക്ഷ മുന്നണി ആരോപിച്ചു, നോർത്തുകാരശ്ശേരിയിൽ നിന്ന് ആരംഭിച്ചമാർച്ചിൽനൂറുകണക്കിനാളുകൾ പങ്കെടുത്തു,പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു കെ സി ആലി അധ്യക്ഷനായി, കെ പി ഷാജി, കെ ശിവദാസൻ, പി കെ രതീഷ്, എപി മോയി, മന്ത്ര വിനോദ്, കെ പി വിനു, വി പി ജമീല, ടിപി റഷീദ് തുടങ്ങിയവർ സംസാരിച്ചു. സജി തോമസ്, കെ കെ നൗഷാദ്, എം ആർ സുകുമാരൻ,ജിജിത സുരേഷ്, തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment