ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും തിരുവമ്പാടി കലാ സാംസ്കാരിക സമിതിയും ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പും ചേർന്ന് തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലേക്ക് ഏകദിന ഫാം ടൂർ സംഘടിപ്പിക്കുന്നു.
'ഫാം ടൂർ ' എന്ന വാചകം പൊതുവേ അത്ര പരിചിതമല്ലാത്ത ഒരു പ്രയോഗമാണ്.
ഓരോ കൃഷിയിടത്തെയും ഓരോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക വഴി കർഷകരുടെയും നാടിൻ്റെ പൊതുവായുമുള്ള വരുമാന വർദ്ധനവ് സാധ്യമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്.
ഈ വലിയ പദ്ധതിയുടെ ഏറ്റവും ജനകീയമായ പതിപ്പാണ് തിരുവമ്പാടി പഞ്ചായത്തിൽ തുടക്കമിട്ട് ഇപ്പോൾ കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കാഫ്റ്റ് സൊസൈറ്റിയുടെ കീഴിൽ നടത്തി വരുന്നത്.
കാഴ്ചക്ക് മനോഹരവും ആസ്വാദ്യകരവുമായ കൃഷിയിടങ്ങളിലൂടെ ഒരു ഏകദിന യാത്ര ; അതിലാണ് തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാഴ്ചയുടെ മനോഹാരിതക്കും മാനസിക ഉല്ലാസത്തിനും ഒപ്പം കൃഷി സംബന്ധമായ ആധികാരിക പഠനവും ഈ യാത്രയിലൂടെ സാധിക്കുന്നു.
തെങ്ങ്, ജാതി, സമ്മിശ്ര കൃഷികൾ, അലങ്കാര ചെടികളുടെ കൃഷി, മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി, ആട് കൃഷി തുടങ്ങി വിവിധ കാർഷിക ഫാമുകളിലൂടെയാണ് ഈ യാത്ര തയ്യാറാക്കിയിരിക്കുന്നത്. കാർഷികവൃത്തി നടത്തുന്നതിനോടൊപ്പം കൃഷിയിടത്തെ എങ്ങനെ ഒരു ടൂറിസ കേന്ദ്രമാക്കി മാറ്റാം എന്നതിന് നല്ല ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് അംഗങ്ങളായ ഫാമുകൾ.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിന് പുറത്ത് നിന്നും ധാരാളം ജനങ്ങൾ ഇവിടം സന്ദർശിച്ച് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ സംവിധാനത്തെ തിരുവമ്പാടിയിലെ പൊതു സമൂഹത്തിന് അത്ര പരിചിതമായിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതിയെ തിരുവമ്പാടിയിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് ഈ ഏകദിന യാത്ര തയ്യാറാക്കിയിരിക്കുന്നത്.
ഈ യാത്രയുടെ ഭാഗമാകാൻ താത്പര്യമുള്ളവർ 9544039294 എന്ന നമ്പറിൽ ബന്ധപ്പെടുക .
Post a Comment