Jul 26, 2025

മലബാർ റിവർ ഫെസ്റ്റിവൽ നാളെ സമാപിക്കും


കോടഞ്ചേരി :വെള്ളിയാഴ്ച കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനിന്ന മലബാർ റിവർ ഫെസ്റ്റിവലിനു നാളെ പുല്ലൂരാംപാറയിൽ സമാപനം കുറിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും.

കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,  ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ്  
 അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ 2025  11-ാമത് എഡിഷൻ ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുന്നത്.

സമാപന പരിപാടിയിൽ പ്രിയങ്ക ഗാന്ധി എം പി,ലിന്റോ ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി,ടൂറിസം ഡയക്ടര്‍ ശിഖ സുരേന്ദ്രന്‍.ഐ.എ.എസ്,
 കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്,കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്,വിവിധ പഞ്ചായത്ത് പ്രസിഡന്റ്‌മാർ എന്നിവർ പങ്കെടുക്കും.തുടർന്ന് മർസി മ്യൂസിക് ബാന്റിന്റെ കലാപരിപാടികളും അരങ്ങേറും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only