കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിൽ താരങ്ങളായി സഹോദരങ്ങൾ വലിയവർക്കുമാത്രമല്ല ഒളപ്പരപ്പുകളെ കീറിമുറിക്കാൻ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് റയാനും ഡോണയും.
എറണാകുളം കിഴക്കമ്പലം താമരച്ചാൽ ഫെലിക്‌സ് ജോർജിന്റെയും പ്രിയയുടെയും മക്കളാണ് ഇവർ. റയാന് പത്തും ഡോണയ്ക്ക് 14 ഉം വയസാണുള്ളത്. കോവിഡ് സമയത്ത് കൊച്ചു റയാൻ പിതാവിന്റെ ഫോണിൽ കണ്ട വീഡിയോയിൽ നിന്നാണ് കയാക്കിംങ് പഠിക്കാൻ താത്പര്യപ്പെടുന്നത്. കയാക്കിംങ് ആഗ്രഹം സാധിക്കാനായി അപ്പയെയും കൂട്ടി റയാൻ ഇറങ്ങി. കോടഞ്ചേരിയിൽ നടക്കുന്ന വൈറ്റ് വാട്ടർ
കയാക്കിംഗിനെ കുറിച്ച് അറിഞ്ഞതോടെ ഇവിടെ എത്തി. ക്യത്യ മായി പരിശീലനം നടത്തി.
മകന്റെ ആഗ്രഹ സഫലീകരണത്തിനായി മാതാപിതാക്കൾ അവനെ കുടുതൽ മെച്ചപ്പെട്ട രീതിയിൽ കയാക്കിംങ് അഭ്യസിപ്പിക്കാനായി ഉ ത്താരഖണ്ഡിൽ കൊണ്ടു പോയിരുന്നു. ആ സമയത്ത് ശ്രീനഗറിൽ തീവ്രവാദി അക്രമണം നടന്നതിനാൽ അവിടെവച്ച് പരിശീലനം നേടാൻ കഴിഞ്ഞിരുന്നില്ല റയാൻ രണ്ടാം തവണയാണ് മത്സരത്തിനിറങ്ങിയത്.
ഇത്തവണ സഹോദരി ഡോണയും കന്നിയങ്കം കുറിച്ചു. ഡോണ ഫൈനലിൽ നാലാം സ്ഥാനം നേടി. റയാൻ സെമിവരെ എത്തി നിൽക്കുന്നു. താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
Post a Comment