നോളജ് സിറ്റി (കോഴിക്കോട്): ജാമിഅ മർകസിന്റെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന അൽമൗലിദുൽ അക്ബർ നാളെ (തിങ്കളാഴ്ച). രാജ്യത്തെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമമാണ് നോളജ് സിറ്റിയിലെ അൽമൗലിദുൽ അക്ബർ.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന കാൽലക്ഷത്തോളം വിശ്വാസികളെയാണ് ജാമിഉൽ ഫുതൂഹിൽ പ്രതീക്ഷിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ആരംഭിക്കുന്ന സംഗമം ഉച്ചക്ക് ഒരു മണിയോടെ
അവസാനിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മീലാദ് സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇസുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സമസ്വൈ സ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.വിവിധ മൗലിദുകളുടെപാരായണവും പ്രവാചകപ്രകീർത്തനങ്ങളുടെആലാപനവും നടക്കും. ആത്മീയഉപദേശങ്ങൾക്കുംപ്രാർഥനകൾക്കും സമസ്‌കേരള ജംഇയ്യത്തുൽ ഉലമയുടെസമുന്നത നേതാക്കളും ആഗോള പണ്ഡിതൻമാരുംസാദാത്തുക്കളും നേതൃത്വംനൽകും.
സമസ്ത ട്രഷറർ പി.ടി കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് അലി ബാഫഖി തങ്ങൾ, പി.എ ഹൈദ്രുസ് മുസ്ലിയാർ കൊല്ലം, സെക്രട്ടറിമാരായ പി. അബ്ദുൽഖാദിർ മുസ്ലിയാർ പൊന്മള, അബ്ദുറഹ്മാൻ സഖാഫി പേരോട്, സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി, കരീം ഹാജി ചാലിയം, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി, കുറ്റൂർ അബ്ദുർറഹ്‌മാൻ ഹാജി സംബന്ധിക്കും.
Post a Comment