Aug 27, 2025

ഓണച്ചന്ത 2025 ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി:ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് സബ്സിഡി നിരക്കിൽ  നിത്യോപയോഗ സാധനങ്ങൾ  പൊതു വിപണിയെക്കാൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിന്   കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് അധ്യക്ഷനായ ചടങ്ങിന് ബാങ്ക് വൈസ് പ്രസിഡന്റ്  പി പി ജോയ് സ്വാഗതം പറഞ്ഞു. 

ബാങ്ക് ഡയറക്ടർമാരായ  ഷിജി ആന്റണി, ജോസ് കുന്നത്ത്,ജോണി താഴത്ത് വീട്ടിൽ,  കുര്യൻ പി. പി, ശോഭന ചാണ്ടി, റസീന സുബൈർ,സെലിൻ ബോബ്,   ബാങ്ക് ജീവനക്കാർ, കളക്ഷൻ ഏജന്റ്മാർ, ബാങ്ക് എസ്. എച്ച്. ജി, കുടുംബശ്രീ  പ്രതിനിധികൾ, പ്രമുഖ സഹകാരികൾ ഉൾപ്പെടെ സംബന്ധിച്ച ചടങ്ങിന് ബാങ്ക് സെക്രട്ടറി വിപിൻ ലാൽ നന്ദി രേഖപ്പെടുത്തി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only