Aug 27, 2025

ചെമ്പുകടവിൽ വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ


കോടഞ്ചേരി: കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടുകൂടി ചെമ്പുകടവ് പുതിയ പാലം ജംഗ്ഷൻ്റെയടുത്ത് പാപ്പനശ്ശേരി ബെന്നിയുടെയും മണ്ണൂർ തങ്കച്ചൻ്റെയും വീടിന് സമീപത്ത് പുലിയെന്നു കരുതുന്നു വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. സമീപവാസികൾ കണ്ടതിനെ തുടർന്ന് പാപ്പനശ്ശേരി ബെന്നിയുടെ CCTV യിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പുലി തന്നെയാണെന്ന് കരുതുന്നതായി വാർഡ് മെമ്പർ ജോസ് പെരുമ്പള്ളി അറിയിച്ചു.

ഉടൻ തന്നെ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.   

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചെമ്പുകടവിലെ ജനങ്ങൾ ഭീതിയിലും ആശങ്കയിലുമാണ്. കോടഞ്ചേരി ഗ്രാമ പഞ്ചായത് 5-ാം വാർഡ്‌ മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളിൽ, 3-ാം വാർഡ് മെമ്പർ വനജ വിജയൻ, പ്രദേശവാസികൾ തുടങ്ങിയവർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും സുരക്ഷിതത്വവും നൽകണമെന്നും പ്രദേശവാസികളുടെ മാനസികാവസ്ഥ മനസ്സിലാക്കി ആശങ്കയകറ്റി സമാധാനന്തരീക്ഷം സൃഷ്ടിച്ച് വന്യജീവിയെ പിടികൂടുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും ചെമ്പുകടവിലെ നിവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only