Aug 8, 2025

മലബാർ സ്പോർട്സ് അക്കാദമി വീണ്ടും ചരിത്രം കുറിച്ചു: 23-ാം തവണയും ജൂനിയർ മീറ്റ് കിരീടം സ്വന്തമാക്കി


കോഴിക്കോട്: മലബാർ സ്പോർട്സ് അക്കാദമി, പുല്ലൂരാംപാറ, വീണ്ടും ചരിത്രം കുറിച്ചു. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ജൂനിയർ ആൻഡ് സീനിയർ കായികമേളയിൽ തുടർച്ചയായി 23-ാം തവണയും ജൂനിയർ കിരീടം സ്വന്തമാക്കിയാണ് അക്കാദമി സംസ്ഥാന കായികരംഗത്ത് തന്റെ ആധിപത്യം വീണ്ടും തെളിയിച്ചത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുദിന ഡിസ്ട്രിക്ട് മീറ്റിൽ 433 പോയിന്റുകൾ നേടിയാണ് മലബാർ അക്കാദമി ഓവറോൾ ചാമ്പ്യൻമാരായത്.


 318 പോയിന്റുകളോടെ ജോർജിയൻ സ്പോർട്സ് അക്കാദമി, കുളത്തുവയൽ രണ്ടാം സ്ഥാനത്തും, 294 പോയിന്റുകൾ നേടി മെഡിക്കൽ കോളേജ് അക്കാദമി മൂന്നാം സ്ഥാനത്തുമെത്തി. മികവുറ്റ പരിശീലനം, കഠിനാധ്വാനം, മികച്ച പദ്ധതികൾ എന്നിവയാണ് മലബാർ അക്കാദമിയുടെ ഈ ആധികാരികതയുടെ അടിസ്ഥാനമെന്നത് പ്രത്യക്ഷമാണ്. കോച്ചുമാരായ ധനൂപ് ഗോപി, അനന്തു എം.എസ്., എഡ്വേർഡ് പി.എം., ഡോണി പോൾ, മനോജ് എന്നിവരുടെ നിസ്വാർത്ഥ സേവനമാണ് കായികതാരങ്ങളുടെ വിജയം ഉറപ്പാക്കിയതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അക്കാദമിയുടെ വിജയത്തിന്റെ പിന്നിൽ കാര്യക്ഷമമായ നേതൃത്വവും ശക്തമായ പിന്തുണയും വഹിച്ചിരിക്കുന്നത് മുഖ്യ രക്ഷാധികാരികളായ ടിടി കുര്യൻ, പി.ടി. അഗസ്ത്യൻ ,ജോളി തോമസ് എന്നിവർആണ്. സ്കൂൾ മാനേജ്മെന്റ്, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണവും പിന്തുണയും അക്കാദമിയെ കായികരംഗത്ത് മുന്നോട്ടു നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.  


മികച്ച പരിശീലനം, ശാസ്ത്രീയ സമീപനം, ആധുനിക സൗകര്യങ്ങൾ, മുന്നേറ്റധൈര്യം എന്നിവയെ അടിസ്ഥാനമാക്കി മലബാർ സ്പോർട്സ് അക്കാദമി ഇപ്പോൾ കേരളത്തിലെ കായികതാരങ്ങളുടെ സ്വപ്ന കേന്ദ്രമായി മാറുകയാണ്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only