മുക്കം∙ ഇരുവ
ഞ്ഞിപ്പുഴയിൽ നീർനായ്ക്കളുടെ ആക്രമണം തുടരുന്നു, നടപടിയുമെടുക്കാതെ വനം വകുപ്പ് അധികൃതർ. ഒരാഴ്ചയ്ക്കിടെ 3 പേർക്ക് കടിയേറ്റു. 3 വർഷത്തിനുള്ളിൽ ഇരുന്നൂറിലേറെ പേർക്കാണു പുഴകളിൽ നീർനായ്ക്കളുടെ കടിയേറ്റത്. നഗരസഭയ്ക്ക് പുറമേ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ അധീനതയിലുള്ള ഇരുവഞ്ഞിപ്പുഴയുടെ കടവുകളാണു നീർനായ്ക്കളുടെ വിഹാര കേന്ദ്രം. തൊണ്ടിമ്മൽ ഭാഗത്ത് പ്ലസ് ടു വിദ്യാർഥി അശ്വതി, കാരശ്ശേരി വടിശ്ശേരി കടവിൽ ആതിര, പെരിലക്കാട് പ്രജോദ് എന്നിവർക്കാണ് അടുത്തിടെ കടിയേറ്റത്. നീർനായ്ക്കൾ കാരണം പുഴയിൽ കുളിക്കാൻ ആളുകൾക്കു പേടിയാണ്. കുളിക്കാനും അലക്കാനും ഇരുവഞ്ഞിപ്പുഴയെ ആശ്രയിക്കുന്നവരാണ് മിക്ക കുടുംബങ്ങളും. ഇതെല്ലാം നിലച്ചു. പ്രശ്നപരിഹാരത്തിനു വനം വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്നാണു ജനപ്രതിനിധികൾ ആവശ്യപ്പെടുന്നത്. ശല്യം രൂക്ഷമായതോടെ വനം വകുപ്പിന്റെ ആർആർടി അധികൃതർ വല വിരിച്ചെങ്കിലും ഒരെണ്ണം പോലും കുടുങ്ങിയില്ല. കടവുകളിൽ കുളിക്കാനുള്ള സൗകര്യം നെറ്റ് സ്ഥാപിച്ച് ഒരുക്കണമെന്ന ആവശ്യവും വിജയത്തിലെത്തിയില്ല. കുത്തിവയ്പ്പിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വരെ പോകേണ്ട അവസ്ഥയാണ്. കൂട്ടത്തോടെയാണ് നീർനായ്ക്കളുടെ പുഴയിലെ വിഹാരം.
Post a Comment