Aug 1, 2025

കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു


കൂടരഞ്ഞി : കൂടരഞ്ഞി കൽപ്പിനിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണിമല ജോണിക്കും കുടുംബത്തിനുമാണ് വെട്ടേറ്റത്. തേങ്ങ വലിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. ജോണിയുടെ സഹോദര പുത്രൻ ജോബിഷ് ആണ് വെട്ടി പരിക്കേല്പിച്ചത്.സംഘർഷത്തിൽ പ്രതി ജോബിഷിനും പരിക്കുണ്ട്.

നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ വലിച്ചതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടയാത്. 

അവിവാഹിതയായ ജോണിയുടെ സഹോദരി ഫിലോമിന ജോബീഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം വലിച്ചിട്ട തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴായാണ് ജോമിഷ് എത്തി വാക്കുതർക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും. ജോണിയെ ആക്രമിക്കുന്നത് തടയാൻ വന്നപ്പോഴാണ് മറ്റുള്ളവർക്ക് വെട്ടേറ്റത് അക്രമത്തിൽ തലക്കയുൾപ്പടെ ഗുരുതര പരിക്കേറ്റ ജോണിയും കുടുംബവും മുക്കം കെ എം സി ടി നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വേണ്ടി വന്നതിനാൽ മാറ്റി. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോമിഷും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്

മേരി, ജാനറ്റ്, ഫിലോമിന എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വഷണം നടത്തിവരികയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only