Aug 16, 2025

രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു .


കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര പതാക ഉയർത്തിആലുള്ള കണ്ടിയിൽ വെച്ച് നടന്ന വാർഡ് സെക്രട്ടറി അനിൽ കാരാട്ട് സ്വാഗതവും പ്രസിഡണ്ട്‌ ടി. കെ. സുധീരൻ അധ്യക്ഷനും ആയിട്ടുള്ള പരിപാടിയിൽ ഡിസിസി മെമ്പർ ശ്രീനിവാസൻ കാരാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എ. പി. മുരളീധരൻ മാസ്റ്റർ, കൃഷ്ണൻകുട്ടി കാരാട്ട്,നിഷാദ് വീച്ചി, അത്തോളി കുഞ്ഞിമുഹമ്മദ്, എ. പി. ഉമ്മർ, പി. ടി. സുബൈർ, സുജാത എം. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുജീബ് കെ. പി. നന്ദി പറഞ്ഞു. ശശി എം. കെ., കെ. പി. ശിവൻ, മുനവ്വർ ഫൈറൂസ്,സി റാജിദ്,ടി പി ഗീത, എംപി സുജാത തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രണ്ടാം വാർഡിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും കരുത്തായി എന്നും കൂടെ നിന്ന നേതാക്കളെയും പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ആഘോഷ പരിപാടിയോടാനുബന്ധിച്ചു വിദ്യാർത്ഥികൾക്കായിസംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പ്രഭാഷണം മത്സരത്തിൽ മൊത്തം 21 പേർ പങ്കെടുത്തതിൽനിന്നും മികച്ച പ്രകടനം കാഴ്ച്ച വെച്ച അനശ്വര അനി അക്കരപ്പറമ്പിൽ, ദേവ നന്ദ പ്രസാദ് മാംകുന്നുമ്മൽ, സ്നേഹ ശശി മാംകുന്നുമ്മൽ എന്നിവർ ഫൈനൽ റൗണ്ടിൽ എത്തുകയും  ഒന്നാം സ്ഥാനം അനശ്വര അനി നേടുകയും ചെയ്തു. ദേവാനന്ദ രണ്ടാം സ്ഥാനവും സ്നേഹ മൂന്നാസ്ഥാനവും കരസ്ഥമാക്കി. ഇവർക്കുള്ള ക്യാഷ് അവാർഡ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര സമ്മാനിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only