മലപ്പുറം: നിലമ്പൂരില്‍ യുവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷിനെയും ഭാര്യ അമൃതയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേഷ് വിഷം കഴിച്ചും അമൃത തൂങ്ങിയും മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുമ്പ് വിവാഹിതരായ ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു
.
Post a Comment