Aug 10, 2025

ലീഗ് പഞ്ചായത്ത് കാരശ്ശേരി സമ്മേളനം സമാപിച്ചു


കാരശ്ശേരി: കരുത്തുതെളിയിച്ച ശക്തിപ്രകടനത്തോടെ മുസ്‌ലിംലീഗ് കാരശ്ശേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു.നെല്ലിക്കാപ്പറമ്പിൽനിന്ന് സമ്മേളനസ്ഥലമായ കറുത്തപറമ്പിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കുചേർന്നു. സമാപനസമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.


മുസ്‌ലിംലീഗ് രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം മാനുഷികമൂല്യങ്ങളും സഹാനുഭൂതിയും സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only