Aug 11, 2025

ആത്മീയ ചികിത്സയുടെ മറവിൽ പീഡനം കളൻതോട് സ്വദേശി അറസ്റ്റിൽ


കട്ടാങ്ങൽ: ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കളൻതോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.


മലപ്പുറം സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ നാല്പതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിന് ഇരയാക്കിയത്. പലപ്പോഴായി പീഡനത്തിന് ഇരയാക്കുകയും പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.


മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ അറസ്റ്റ്.

അത്തോളി സ്വദേശിനിയായ ഒരു യുവതിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലൈംഗികമായി  പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കി എന്ന കേസിലാണ് ഇയാൾ മുൻകൂർ ജാമ്യം എടുത്തത്. 40 പവൻ സ്വർണവും 7 ലക്ഷം രൂപയും കൈക്കലാക്കി എന്നായിരുന്നു പരാതി.


     

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only