Aug 29, 2025

ജലമാണ് ജീവൻ വോളണ്ടിയേഴ്സിന് പരിശീലനം നൽകി


കോടഞ്ചേരി: അമീബ മസ്തിഷ്ക ജ്വര ഭീഷണി നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം 30,31 തീയതികളിൽ നടക്കുന്ന മാസ് ക്ലോറിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്തിലെ ആശാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ഹസീന കെ യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. 

എച്ച് ഐമാരായ ജോബി ജോസഫ്, ദിൽജിന എന്നിവർ വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, വാർഡ് മെമ്പർ മാരായ വാസുദേവൻ ഞാറ്റുകാലായിൽ, സൂസൻ കോഴപ്ലാക്കൽ, വനജ വിജയൻ, ബിന്ദു ജോർജ്, ഏലിയാമാ സെബാസ്റ്റ്യൻ പി എച്ച് എൻ ആലീസ് കെ.എം എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷെനില ഫ്രാൻസിസ് സ്വാഗതവും ജെ എച്ച് ഐ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only