കോടഞ്ചേരി:ഈ കാലഘട്ടത്തിൽ സമൂഹത്തെ അലട്ടുന്ന പ്രശ്നമാണ് വിദേശ കുടിയേറ്റം. മാതൃരാജ്യത്തിലേക്കു തിരുച്ചുവരാത്തതിനാൽ കുടുംബങ്ങളിൽ പ്രായമായവർ തനിച്ചാകുന്നു, ആയതിനാൽ വാർദ്ധക്യത്തിൽ ആയവരെ സംരക്ഷിക്കേണ്ട കടമ സഭയ്ക്കുണ്ട്, പാലിയേറ്റീവ് കെയർ സെന്റർ പോലുള്ള സ്ഥാപനങ്ങൾ സഭയിൽ ആരംഭിക്കേണ്ടത് ആയിട്ടുണ്ട് . സഭ വ്യവഹാരങ്ങൾ ഒന്നിനും പരിഹാരമല്ല. മധ്യസ്ഥ ശ്രമങ്ങളാണ്, ‘മലബാർ മോഡൽ’ സമാധാനം ആണ് സഭയിൽ ആവശ്യമെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ. കോഴിക്കോട് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വേളങ്കോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ നൽകിയ സ്വീകരണവും ഭദ്രാസന ദിന ആഘോഷ – അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ഭദ്രാസന ദിന ആഘോഷവും അനുമോദന സമ്മേളനവും കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസനധിപൻ അഭി. മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലബാർ ഭദ്രസനാധിപൻ അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനത്തിലെ ശുശ്രൂഷകളിൽ നിന്ന് വിരമിച്ച വൈദികരെയും വിവിധ റാങ്ക് ജേതാക്കളെയും ശ്രേഷ്ഠ ബാവ ആദരിച്ചു.തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി,വൈദിക സെക്രട്ടറി ഫാ. ബിജോയ് അറാക്കുടിയിൽ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖലാ ഡയറക്ടർ ഫാ. ഡോ. ജോസ് പെണ്ണാംപറമ്പിൽ, ഫാ. റിനോ ജോൺ, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ബേബി ജേക്കബ് പീടിയേക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.അനീഷ് കവുങ്ങുംപള്ളി സ്വാഗത പ്രസംഗവും, ഭദ്രാസന ജോയിൻ സെക്രട്ടറി ബിജു കരിക്കാഞ്ചിറയിൽ നന്ദിയും അറിയിച്ചു , കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിബി ചിരണ്ടായത്, ജോർജുകുട്ടി വിളക്കുന്നേൽ ,ബിന്ദു ജോർജ്, ചിന്നമ്മ മാത്യു, ഭദ്രാസനത്തിലെ വൈദികർ , എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Post a Comment