കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പിടിഎ യും ഒരുമിച്ച് ചേർന്ന് പങ്കെടുത്ത ചടങ്ങ് സ്കൂൾ പരിസരം മുഴുവൻ ഉത്സവാന്തരീക്ഷം നിറഞ്ഞതാക്കി. കുട്ടികളുടെ പൂക്കള മത്സരം, വടംവലി, അമ്മമാരുടെ കസേരകളി, തുടങ്ങിയ വിവിധ മത്സരങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി. പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു പിടിഎ യുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് ഇരുന്ന് സദ്യ കഴിച്ചപ്പോൾ സ്കൂൾ തന്നെ ഒരു കുടുംബമായി മാറി. പിടിഎ യുടെ സജീവ സഹകരണത്തോടെ നടന്ന ഓണാഘോഷം എല്ലാവർക്കും സന്തോഷത്തിന്റെയും ഐക്യത്തിൻ്റെയും സന്ദേശം പകർന്നു. നിർധനരായ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി
ഓണാഘോഷ പരിപാടികൾക്ക് ഹെഡ്മിസ്ട്രസ്സ് ഷില്ലി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡൻ്റ് സാബു അവണ്ണൂർ, വൈസ് പ്രസിഡൻ്റ് ബിജു കാട്ടേകുടിയിൽ, എംപിടിഎ പ്രസിഡന്റ് അനു ചിറക്കൽ, അധ്യാപകരായ ഷിജി കെ ജെ, ജയ്മോൾ തോമസ്, ജിമ്മി എം എ എന്നിവർ നേതൃത്വം നൽകി.
Post a Comment