Aug 19, 2025

നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ

 


കോഴിക്കോട് :  നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ. മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ (25 ) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .


ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. നാദാപുരം പോലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിയുടെ ബന്ധുക്കളും പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only