കോടഞ്ചേരി : ഞങ്ങൾക്കും ഇവിടെ ജീവിക്കണമെന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 9ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സൗരവേലി വഞ്ചനക്കെതിരെയുള്ള സാരിവേലി സമരപരമ്പരയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അതിജീവന പ്രതിഷേധ റാലിയുടെയും ധർ ണയുടെയും അവസാനഘട്ട അവലോകന യോഗം ചേർന്നു.
കോടഞ്ചേരി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡണ്ട് ഡോ ചാക്കോ കളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാദർ സബിൻ തൂമുള്ളിയിൽ മുഖ്യ പ്രഭാഷണം നടത്തി.
കോടഞ്ചേരി തിരുവമ്പാടി താമരശ്ശേരി മേഖലകളിലെ കത്തോലിക്കാ കോൺഗ്രസിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും നേതാക്കൾ പങ്കെടുത്തു. .
സംഘാടകസമിതി ചെയർമാൻ ജോബിഷ് തുണ്ടത്തിൽ, ജനറൽ കൺവീനർ ബിനോയ് അടക്കാപ്പാറ, ബിബിൻ കുന്നത്ത്, ഷാജു കരിമടം,ടോമി ചക്കിട്ടമുറി, ഷില്ലി സെബാസ്റ്റ്യൻ,ജോസഫ് പുലക്കുടി,ജോസഫ് ആലവേലിയിൽ രാജു മംഗലശ്ശേരി,പൗളിൻ മാത്യു,റെജി തോമസ്,ലൈജു അരീപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment