Aug 27, 2025

പിണറായി വിജയന് നേരെയാണ് സിപിഎം ക്രിമിനലുകളുടെ പ്രതിഷേധം വേണ്ടതെന്ന് വിഡി സതീശന്‍; മുഖ്യമന്ത്രിയും മന്ത്രിമാരും ലൈംഗികാരോപണത്തില്‍പെട്ട സിപിഎം നേതാക്കളും റോഡിലിറങ്ങില്ലെന്നും പ്രതിപക്ഷനേതാവ്


തിരുവനന്തപുരം: വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. ഡിവൈഎഫ്‌ഐ നടത്തിയത് സമരാഭാസവും അസഭ്യവര്‍ഷവുമാണെന്നും ഇത് ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണെന്നും അദ്ദേഹം വിശദീകരിച്ചു. ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനെതിരെയാണ് സിപിഎം ക്രിമിനലുകളല്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്ന് എടുത്തുപറഞ്ഞ പ്രതിപക്ഷനേതാവ് ഷാഫിക്കെതിരെ സിപിഎം നടത്തുന്ന മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പെട്ട എല്‍ഡിഎഫ് നേതാക്കള്‍ റോഡിലിറങ്ങില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only